ഷൊർണൂർ: ഷൊർണൂർ സെന്റ് ആന്റണീസ് ടൗണ്‍ ചർച്ച് 100-ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ജൂബിലി സ്മാരക ഗ്രോട്ടോയുടെയും മണിമരത്തിന്റെയും ആശീർവാദവും വിശുദ്ധ അന്തോണീസിന്റെ മധ്യസ്ഥ തിരുനാളും ഉൗട്ടു നേർച്ചയും നാളെ മുതൽ 11വരെ നടക്കും. തിരുനാളിനോടനുബന്ധിച്ച് വൈകീട്ട് അഞ്ചിന് ഇടവക വികാരി ഫാ.ഫ്രാൻസിസ് സേവ്യർ കവലക്കൽ കൊടിയേറ്റം നടത്തും.
തുടർന്ന് പ്രധാന തിരുനാൾ ദിനമായ 12ന് രാവിലെ പത്തിന് ബിഷപ് ഡോ. പീറ്റർ ആബിർ അന്തോണിസ്വാമിയുടെ നേതൃത്വത്തിൽ ജപമാല, നൊവേന, വിശുദ്ധ കുർബാന, പ്രദക്ഷിണം, ഉൗട്ടുനേർച്ച, ജൂബിലി സ്മാരക ഗ്രോട്ടോയുടെയും മണിമരത്തിന്റെയും ആശീർവാദകർമം നടക്കും.
ആശ ഫെസ്റ്റ് നാലിന് മേഴ്സി കോളജിൽ
പാലക്കാട്: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആശാപ്രവർത്തകരുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുന്നതിന് ആശ ഫെസ്റ്റ്- 2023 സംഘടിപ്പിക്കുന്നു. നാലിന് രാവിലെ ഒന്‍പതിന് മേഴ്സി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
ഷാഫി പറന്പിൽ എംഎൽഎ അധ്യക്ഷനാകുന്ന പരിപാടിയിൽ വി.കെ. ശ്രീകണ്ഠൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ കളക്ടർ ഡോ. എസ് ചിത്ര, നഗരസഭാ ചെയർപേഴ്സണ്‍ പ്രിയ അജയൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി. റീത്ത, വാർഡ് കൗണ്‍സിലർ മിനി, സിനിമാതാരം ഷാജു ശ്രീധർ, ഫോക് ലോർ അക്കാദമി ജേതാവ് പ്രണവം ശശി, മേഴ്സി കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഗിസല്ല ജോർജ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.വി റോഷ് എന്നിവർ പങ്കെടുക്കും.
യുപി സ്കൂൾ ടീച്ചർ: അഭിമുഖം ഒന്‍പതിന്
പാലക്കാട്: ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ(മലയാളം) തസ്തിക മാറ്റം (കാറ്റഗറി നന്പർ 334/2020) തസ്തികയിലേക്ക് 2022 ഏപ്രിൽ 23 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലെ ഉദ്യോഗാർഥികൾക്ക് ഈ മാസം ഒന്‍പതിന് എറണാകുളം ജില്ലാ പിഎസ്്സി ഓഫീസിൽ അഭിമുഖം നടക്കുമെന്ന് ജില്ലാ പിഎസ്സി ഓഫീസർ അറിയിച്ചു. ഉദ്യോഗാർഥികൾ വണ്‍ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, അസൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം. ഫോണ്‍- 0491 2505398
നൂറാം വാർഷികാഘോഷ നിറവിൽ ഷൊർണൂർ സെന്റ് ആന്റണീസ് ചർച്ച്
12:33 AM Feb 02, 2023 | Deepika.com