ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചു; പ്രതി പിടിയിൽ
12:26 AM Feb 02, 2023 | Deepika.com
പേരൂർക്കട: പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡിൽ സൂക്ഷിച്ച പണം മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ കരമന പോലീസ് അറസ്റ്റ് ചെയ്തു. അരുമാനൂർ കണ്ടല സ്വദേശി സുജാം (32) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. കരമന മുത്തു ബേക്കറിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയാണ് പ്രതി അപഹരിച്ചത്. വിളവൂർക്കൽ സ്വദേശി വിനോദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടുകൂടിയാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച രൂപ കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.