കൊച്ചി : ബോഡി ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് എറണാകുളം സംഘടിപ്പിക്കുന്ന 45-ാമത് മിസ്റ്റര്‍ എറണാകുളം ശരീരസൗന്ദര്യ മത്സരം നാലിന് കാക്കനാട് ചെമ്പുമുക്കില്‍ നടക്കും. സെന്റ് മൈക്കിള്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ രാവിലെ 11 മുതല്‍ നടക്കുന്ന മത്സരത്തില്‍
സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, മാസ്റ്റേഴ്സ്, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെയും സ്പോര്‍ട്സ് ഫിസിക് ഇനത്തില്‍ പുരുഷ, വനിതാ മത്സരവും ഉണ്ടാകും. നൂറോളം ക്ലബുകളില്‍ നിന്നായി നാനൂറിലേറെ മത്സാർഥികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് കോഴിക്കോട് 25, 26 തീയതികളില്‍ നടക്കുന്ന സംസ്ഥാന ശരീര സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാം. അസോസിയേഷന് സെക്രട്ടറി അഭില്‍ ജോണ്‍ മാനുവല്‍, ചെയര്മാന് എ.ജെ. സേവ്യര്‍ ജോസഫ് എന്നിവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.
മിസ്റ്റര്‍ എറണാകുളം ശരീരസൗന്ദര്യ മത്സരം നാലിന്
12:14 AM Feb 02, 2023 | Deepika.com