ചൊവ്വര: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യവിപണന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ചിട്ടുള്ള ഹെല്‍ത്ത് കാര്‍ഡ് വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്. ചൊവ്വര വ്യാപാര ഭവനില്‍ നടന്ന ആലുവ നിയോജക മണ്ഡലം വനിതാവിംഗ്, യൂത്ത്വിംഗ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വ്യാപാരികള്‍ പ്രതിജ്ഞാബദ്ധമാണെന്നും, വിവിധങ്ങളായ മാനദണ്ഡങ്ങള്‍ മൂലം വ്യാപാരികള്‍ ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ. മധു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം. പത്മനാഭന് നായര്‍, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസര്‍, യൂത്ത്വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീനാഥ് മംഗലത്ത്, എന്‍.എസ്. ഇളയത്, ടോമി വര്‍ഗീസ്, അജ്മല്‍ കാമ്പായി, റെജി അബൂട്ടി എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് വിംഗ് നിയോജക മണ്ഡലം ഭാരവാഹികളായി അജ്മല്‍ കാമ്പായി-പ്രസിഡന്റ്, നിയാസ് ഉസ്മാന് ജനറല്‍-സെക്രട്ടറി, സിജോ ജോര്‍ജ്-ട്രഷറര്‍ എന്നിവരെയും, വനിതാ വിംഗ് ഭാരവാഹികളായി റെജി അബൂട്ടി-പ്രസിഡന്റ്, സാജിത സിദ്ധിക്ക്-സെക്രട്ടറി, ഗ്രേസി ജോസ്-ട്രഷറര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
ഹെല്‍ത്ത് കാര്‍ഡ്: ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് പി.സി. ജേക്കബ്
12:10 AM Feb 02, 2023 | Deepika.com