കൊച്ചി: അങ്കമാലി മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളജിൽ നാക് അക്രഡിറ്റേഷൻന്റെ ഭാഗമായി നടന്ന നാലാം സൈക്കിൾ പൂർത്തിയായപ്പോൾ കോളജിന് മികച്ച നേട്ടം. നാക് പിയർ ടീം സന്ദർശനത്തിന്റെ ഭാഗമായി കോളേജിൽ നടന്ന വസ്തുതാ അവലോകന പരിശോധനയിൽ 3.56 എന്ന മികച്ച സ്കോർ സ്വായത്തമാക്കിയാണ് കോളേജ് ഡബിൾ എ പ്ലസ് ഗ്രേഡ് നേടിയെടുത്തത്. അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനങ്ങളും ആസൂത്രിതവും ചിട്ടയാർന്നതുമായ ഏകോപനങ്ങളുമാണ് കോളജിന് ഉണ്ടായ നേട്ടത്തിന് കാരണമെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. എ.വി. റോസിലിയും ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. ഷൈനി കെ. ഇട്ടിയച്ചനും ചൂണ്ടിക്കാട്ടി.
പ്ലാറ്റിനം ജൂബിലി സമാപന
സമ്മേളനം
അങ്കമാലി: നസ്രത്ത് സന്യാസിനി സമൂഹം പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ശനിയാഴ്ച എടക്കുന്നിൽ നടക്കും. രാവിലെ 10.30ന് ഫാ. വർഗീസ് പൊട്ടയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി, വൈകീട്ട് മൂന്നിന് നടക്കുന്ന പൊതുസമ്മേളനം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.
ജസ്റ്റിസ് ഏബ്രാഹം മാത്യു മുഖ്യപ്രഭാഷണവും ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ അനുഗ്രഹപ്രഭാഷണവും നടത്തും. മദർ ടെറസിൻ അധ്യക്ഷത വഹിക്കും. വിവിധ കലാപരിപാടികളും ഉണ്ടാകും.
അങ്കമാലി മോർണിംഗ് സ്റ്റാർ കോളജിന് നാക് അക്രഡിറ്റേഷൻ
12:10 AM Feb 02, 2023 | Deepika.com