വാഴക്കുളം: വിദ്യാലയ മുറ്റത്തുനിന്ന് കളഞ്ഞു കിട്ടിയ സ്വർണമാല പ്രധാനാധ്യാപകനെ ഏൽപ്പിച്ച് ഉടമയായ സഹപാഠിക്ക് തിരിച്ചു നൽകി മാതൃകയായ വിദ്യാർഥിനികളെ അനുമോദിച്ചു. കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ എൽഡയെയും ഗൗരിനന്ദനയെയുമാണ് അനുമോദിച്ചത്. കലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര വിദ്യാർഥിനികൾക്ക് മെമന്റഓ നൽകി. പ്രധാനാധ്യാപകൻ ഷാബു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. എം.എം പ്രദീപ്, സിസ്റ്റർ മരിയ റാണി, എം.കെ. ബിജു, സ്മിത ലിജു, അഷ്ബിൻ മാത്യു, ജോസഫ് ജെയ്സൺ ജോമോൻ ജോസ്, അൽഫിന കബീർ തുടങ്ങിയവർ പങ്കെടുത്തു.
സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് അഞ്ചിന്
കൂത്താട്ടുകുളം: പാലാ മാർസ്ലീവാ മെഡിസിറ്റിയും കൂത്താട്ടുകുളം മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് അഞ്ചിന് നടക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് പ്രസിഡന്റ് ദിനു തന്പി പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒന്പത് മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ മേരിഗിരി സ്കൂൾ ക്യാന്പസിലാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 500 പേർക്ക് പങ്കെടുക്കുവാൻ കഴിയുന്ന ക്യാന്പിൽ 10 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. മാർസ്ലീവാ മെഡിസിറ്റി പാലയിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്ന ക്യാന്പിൽ കോവിഡാനന്തരമുള്ള ബുദ്ധിമുട്ടുകൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് വേണ്ട പരിശോധനയും നിർദേശങ്ങളും ലഭിക്കും.
കളഞ്ഞു കിട്ടിയ സ്വർണമാല തിരിച്ചേൽപ്പിച്ച വിദ്യാർഥിനികളെ അനുമോദിച്ചു
12:08 AM Feb 02, 2023 | Deepika.com