പോത്താനിക്കാട് പഞ്ചായത്ത് 11-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് 28ന്
12:08 AM Feb 02, 2023 | Deepika.com
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്ത് 11-ാം വാർഡിലെ ഉപതെരഞ്ഞെടുപ്പ് 28ന് നടത്തുന്നതിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിർദേശ പത്രിക ഒന്പതു വരെ സമർപ്പിക്കാം. മാർച്ച് ഒന്നിന് വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നു. ജില്ലയിൽ പോത്താനിക്കാട് പഞ്ചായത്തിൽ മാത്രമാണ് ഉപതെരഞ്ഞെടുപ്പുളളത്. പഞ്ചായത്തംഗമായിരുന്ന സിപിഎമ്മിലെ വി.കെ. രാജൻ മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പഞ്ചായത്തിൽ യുഡിഎഫാണ് ഭരിക്കുന്നത്. 13 അംഗ ഭരണസമിതിയിൽ യുഡിഎഫ് -ഏഴ്, എൽഡിഎഫ് -നാല്, സ്വതന്ത്രൻ -ഒന്ന് എന്നതാണ് കക്ഷിനില. ഉപതെരഞ്ഞെടുപ്പ് ഫലം പഞ്ചായത്തിലെ ഭരണത്തെ ബാധിക്കില്ലെങ്കിൽപോലും ഇരുമുന്നണികൾക്കും ഇത് അഭിമാന പോരാട്ടമാണ്.