മൂവാറ്റുപുഴ: പ്ലാസ്റ്റിക് മാലിന്യം കയറ്റിവന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് പുഴയോരത്തേക്ക് മറിഞ്ഞു. നഗരസഭ 11-ാം വാർഡിൽ പാറക്കടവ് എസ്സി കോളനിക്കു സമീപം ഇന്നലെ രാവിലെ 8.30ഓടെയാണ് അപകടം. ഡ്രൈവർ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്.
ഡ്രൈവർ ചാടി ഇറങ്ങിയതിനെ തുടർന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുഴയ്ക്ക് സമീപം പാറയിൽ തട്ടിനിന്ന ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ച് കരയ്ക്കുകയറ്റി. ഇവിടെ റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തതും കൃത്യമായ ദിശാബോർഡ് ഇല്ലാത്തതും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
മാലിന്യവുമായി വന്ന ലോറി പുഴയോരത്തേക്ക് മറിഞ്ഞു
12:08 AM Feb 02, 2023 | Deepika.com