കുറുമ്പനാടം: സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ കൊടിയേറും. അന്ന് വൈകുന്നേരം അഞ്ചിന് വികാരി റവ.ഡോ. ചെറിയാന് കറുകപ്പറമ്പില്‍ കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധകുര്‍ബാന. നാലിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന ഫാ. മാത്യു അഞ്ചില്‍. തുടര്‍ന്ന് കൂട്ടായ്മകളിലേക്ക് കഴുന്ന് എഴുന്നള്ളിപ്പ്. വൈകുന്നേരം 5.15ന് വിശുദ്ധകുര്‍ബാന റവ.ഡോ. തോമസ് പുത്തന്‍പുരയ്ക്കല്‍. തുടര്‍ന്ന് പ്രദക്ഷിണം മൊട്ട കുരിശുപള്ളി ചുറ്റി തിരികെ എത്തും.
പ്രധാന തിരുനാള്‍ദിനമായ അഞ്ചിന് രാവിലെ 5.30നും 7.30നും 9.45നും വിശുദ്ധകുര്‍ബാന. വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന ഫാ. ജോസഫ് വെളങ്ങാട്ടുശേരി. പ്രസംഗം ഫാ. മാത്യു മഠത്തിപ്പറമ്പില്‍. തുടര്‍ന്ന് പ്രദക്ഷിണം വഴീപ്പടി കുരിശടിയിലേക്ക്.
കുറുമ്പനാടം ഫൊറോന പള്ളിയില്‍ തിരുനാള്‍
11:39 PM Feb 01, 2023 | Deepika.com