ചങ്ങനാശേരി: ക്രൈസ്തവരുടെ വിശുദ്ധ സുവിശേഷം അഗ്നിക്കിരയാക്കിയ നടപടി വേദനാജനകമെന്ന് അതിരൂപത വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍. അതിരൂപത ബൈബിള്‍ അപ്പസ്തോലേറ്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര സങ്കല്പങ്ങളെ വികലമാക്കുന്ന ബോധപൂര്‍വമായ ഇത്തരം നടപടികള്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തി മുഖ്യപ്രഭാഷണം നടത്തി. പാസ്റ്ററല്‍ കൗണ്‍സില്‍,സംഘടനാ ഭാരവാഹികള്‍, പാരിഷ് കൗണ്‍സില്‍, കൂട്ടായ്മ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ചങ്ങനാശേരി: വിശുദ്ധ ബൈബിളിനെ അവഹേളിക്കുകയും കത്തിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം അപലപനീയവുമാണെന്ന് ചെത്തിപ്പുഴ ഇടവക പിആര്‍ ജാഗ്രതാ സമിതി യോഗം അഭിപ്രായപ്പെട്ടു.
ഡയറക്ടര്‍ ഫാ. തോമസ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. തോമസുകുട്ടി മണക്കുന്നേല്‍, സിബിച്ചന് പാലാത്ര, തോമസുകുട്ടി പുത്തന്‍പുര, തോമസ് കുട്ടംപേരൂര്‍, ജോസുകുട്ടി കടംതോട്, സേവ്യര്‍ തെള്ളിയില്‍, ജസ്റ്റിന് പാലത്തുങ്കല്‍, തങ്കച്ചന് കുന്തക്കാടന്, സജി കടംതോട്, ലൗലി മാളിയേക്കല്‍, ലൈസ്സാമ്മ തുണ്ടുപറമ്പില്‍, ജോസിലി മുട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.
ബെെബിള്‍ കത്തിച്ച നടപടി അപലപനീയം
11:39 PM Feb 01, 2023 | Deepika.com