ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ നാമധേയത്തിലുള്ള മ്യൂസിയം സജ്ജമായി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തിലാണ് മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. ചങ്ങനാശേരി അതിരൂപതയിലെ വിശ്വാസ സമൂഹത്തിന്റെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ് മ്യൂസിയം സമര്‍പ്പണത്തിലൂടെ സഫലമാകുന്നത്. മ്യൂസിയത്തിന്റെ ആശിര്‍വാദവും ഉദ്ഘാടനവും അഞ്ചിന് വൈകുന്നേരം ആറിന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും.
മാര്‍ മാത്യു കാവുകാട്ടിന്റെ ജീവചരിത്രം അനാവരണം ചെയ്യുന്ന തരത്തില്‍ ചിത്രങ്ങളും ചരിത്രവും ഓഡിയോ വിഷ്വല്‍ സംവിധാനങ്ങളുമുണ്ടാകും. വിദേശ മ്യൂസിയങ്ങളുടെ നിലവാരത്തോടു കിടപിടിക്കുന്നതരത്തില്‍ അന്തര്‍ദേശീയ നിലവാരത്തിലാണ് മ്യൂസിയം ക്രമീകരിക്കുന്നത്.
മാര്‍ മാത്യു കാവുകാട്ട് എസ്ബി കോളജില്‍ സുറിയാനി അധ്യാപകനായിരുന്നതിന്റെ ഓര്‍മ്മക്കായി ഒരു ലൈബ്രറിയും കോണ്‍ഫറന്‍സ് ഹാളും പഠനമുറിയും മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. സുറിയാനി പഠനത്തിനുള്ള ക്രമീകരണവും ഉണ്ടാകും. കാവുകാട്ടുപിതാവിന്റെ നാമകരണനടപടികളുടെ ഓഫീസും ഇതില്‍ പ്രവര്‍ത്തിക്കും. തടിയില്‍ തീര്‍ത്ത ഇന്റീരിയര്‍ പ്രത്യേക ആകര്‍ഷകമാണ്. മെത്രാപ്പോലീത്തന്‍ പള്ളിയുടെ മദബഹയില്‍ സ്ഥാപിച്ചിരുന്ന കാവുകാട്ടുപിതാവിന്റെ കബറിടത്തിന്റെ മേല്‍മൂടിയും മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
ചങ്ങനാശേരി അതിരൂപതയെ നയിച്ച മാര്‍ മാത്യു മാക്കില്‍ മുതല്‍ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ വരെയുള്ള അഭിവന്ദ്യ പിതാക്കന്മാരുടെ അതികായ പ്രതിമ മ്യൂസിയത്തിന്റെ കവാടത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നത് പുതുതലമുറക്ക് ഇവരെക്കുറിച്ചുള്ള ബോധ്യം നല്കുന്നതിനുപകരിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ആഗ്രഹപ്രകാരമാണ് ഈ മ്യൂസിയത്തിന്റെ നിര്‍മാണവും സജീകരണവും നിര്‍വഹിച്ചിരിക്കുന്നത്. അടുത്തിടെ അന്തരിച്ച മുന്വികാരിജനറാളും മാര്‍ മാത്യു കാവുകാട്ടിന്റെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററുമായിന്ന ഫാ. മാത്യു മറ്റമാണ് മ്യൂസിയത്തിന്റെ നിര്‍മാണത്തിനു തുടക്കംകുറിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മാണം ആരംഭിച്ചെങ്കിലും ഇപ്പോഴാണ് പൂര്‍ണതയില്‍ എത്തുന്നത്.
ചരിത്രവിസ്മയങ്ങളുമായി മാര്‍ കാവുകാട്ട് മ്യൂസിയം സജ്ജമായി; ഉദ്ഘാടനം അഞ്ചിന്
11:39 PM Feb 01, 2023 | Deepika.com