കൽപ്പറ്റ: ആരാധനാലയങ്ങൾക്ക് ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ മാനന്തവാടി, ബത്തേരി, കൽപ്പറ്റ സർക്കിളുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് രജിസ്ട്രേഷൻ മേള നടത്തുന്നു.
മാനന്തവാടി സർക്കിളിൽ നാളെ ബസ്സ്റ്റാൻഡിനു സമീപം വയനാട് സ്ക്വയർ ഹോട്ടലിലും കൽപ്പറ്റ സർക്കിളിൽ നാലിന് പോലീസ് സ്റ്റേഷൻ റോഡിലുള്ള ഭക്ഷ്യ സുരക്ഷ ഓഫീസിലും ബത്തേരി സർക്കിളിൽ ആറിന് മിനി സിവിൽ സ്റ്റേഷനിലെ ഭക്ഷ്യ സുരക്ഷ ഓഫീസിലുമാണ് ക്യാന്പ്.
സമയം രാവിലെ 10 മുതൽ. ഉത്തരവാദപ്പെട്ടവർ അതത് ദിവസങ്ങളിൽ മേളയിൽ രേഖകളുമായി ഹാജരാകണം. ഫോണ്: മാനന്തവാടി-8943346570, കൽപ്പറ്റ-9072639570, സുൽത്താൻ ബത്തേരി-8943346570.
ആരാധനാലയങ്ങൾക്ക് ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ ക്യാന്പ്
11:36 PM Feb 01, 2023 | Deepika.com