കോട്ടയം: മുക്കുപണ്ടം പണയം വച്ചു പണംതട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
അതിരമ്പുഴ കാണക്കാരി ആശുപത്രിപ്പടി തേനാകര ഇല്ലത്ത് ടി.ടി. ശംഭു (27) വിനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ഇന്നലെ വൈകുന്നേരത്തോടെ ആര്‍പ്പൂക്കര പനമ്പാലം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണ്ണം എന്ന വ്യാജേനെ 90.500 ഗ്രാം മുക്കുപണ്ടം പണയംവച്ചു 3,40,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്വര്‍ണ്ണം പരിശോധിച്ചതില്‍ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നുകയും, ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
മുക്കുപണ്ടം പണയം വച്ച് പണംതട്ടാന്‍ ശ്രമം : യുവാവ് അറസ്റ്റില്‍
11:31 PM Feb 01, 2023 | Deepika.com