തെള്ളകം: സെന്റ് മേരീസ് പള്ളിയിൽ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു നാളെ കൊടിയേറും. നാളെ വൈകുന്നേരം 5.30ന് വികാരി ഫാ. അജി ചെറുകാക്രാംചേരിൽ കൊടിയേറ്റും. തുടർന്ന് ഫാ. ജോസഫ് തറയിൽ വിശുദ്ധ കുർബാന അർപ്പിക്കും.
നാലിനു വൈകുന്നേരം 4.30ന് കഴുന്നു പ്രദക്ഷിണം. 5.30ന് വിശുദ്ധ കുർബാന, പ്രസംഗം മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ. 6.30ന് പട്ടണ പ്രദക്ഷിണം. സന്ദേശം ഫാ. ഫിൽമോൻ കളത്ര. രാത്രി എട്ടിന് വിശുദ്ധ കുർബാനയുടെ ആശീർവാദം. ഫാ. ജോസഫ് ആലുങ്കൽ. അഞ്ചിന് രാവിലെ 9.30ന് വിശുദ്ധ കുർബാന മോൺ. ജസ്റ്റിൻ മഠത്തിപറന്പിൽ. സന്ദേശം റവ.ഡോ.ആന്റണി പാട്ടപ്പറന്പിൽ. ഉച്ചയ്ക്ക് 12ന് വിശുദ്ധ കുർബാനയുടെ ആശീർവാദം.
തെള്ളകം പള്ളിയിൽ തിരുനാൾ
11:31 PM Feb 01, 2023 | Deepika.com