യുഎസ്ടി പ്രോഡിജി ലാബ്സിനെ ഏറ്റെടുത്തു
11:02 PM Feb 01, 2023 | Deepika.com
തിരുവനന്തപുരം: ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കന്പനിയായ യുഎസ്ടി കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രോഡിജി ലാബ്സ് എന്ന കന്പനിയെ ഏറ്റെടുത്തു. പ്രോഡിജി വെഞ്ചേഴ്സ് ഇൻകോർപ്പറേറ്റഡുമായുള്ള കരാറിന്റെ ഭാഗമായാണ് പ്രോഡിജി ലാബ്സ് എന്ന പേരിൽ പ്രവർത്തിക്കുന്ന ടിസിബി കോർപറേഷൻ എന്ന ടെക്നോളജി ദാതാക്കളായ കന്പനിയെ യുഎസ്ടി ഏറ്റെടുത്തത്. പ്രോഡിജി വെഞ്ചേഴ്സുമായുള്ള യുഎസ്ടിയുടെ കരാർ 12.5 ദശലക്ഷം കനേഡിയൻ ഡോളർ മൂല്യമുള്ളതാണ്. വിവിധ സാന്പത്തിക സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനം ഉറപ്പു വരുത്തുന്ന മുൻനിര ടെക്നോളജി ദാതാക്കളാണ് പ്രോഡിജി ലാബ്സ്.