തിരുവനന്തപുരം: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടാം പ്രതി സ്റ്റാൻലി ജോണിന് ഉപാധികളോടെ ജാമ്യം.തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ ഒന്പതിനും 11 നുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്പാകെ ഹാജരാക്കണം. 50,000 രൂപ അല്ലെങ്കിൽ രണ്ടു ജാമ്യക്കാർ എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയുടെ മകനുമായ സിബി ജോണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
കേസിലെ മൂന്നും നാലും പ്രതികളായ ശ്യാം ലാൽ, പ്രേം കുമാർ എന്നിവർ ജുഡീഷൽ കസ്റ്റഡിയിലാണ്. 2021 ഡിസംബറിൽ നാലു പ്രതികളും ചേർന്ന് ടൈറ്റാനിയത്തിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് ആറു ലക്ഷം രൂപ തട്ടിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.
ടൈറ്റാനിയം ജോലി തട്ടിപ്പ്: രണ്ടാം പ്രതിക്ക് ജാമ്യം
11:00 PM Feb 01, 2023 | Deepika.com