അമ്പലപ്പുഴ: കുളിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ ഗൃഹനാഥൻ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ നാലുപാടത്തിന്റെ കിഴക്കേച്ചിറയിൽ ഞാറക്കളം വീട്ടിൽ വർഗീസ് ജോസഫ് (വറിയച്ചൻ - (75) ആണ് മരിച്ചത്. വീടിനു മുന്നിലെ പൂകൈത ആറിന്റെ കടവിൽ ബുധൻ വൈകിട്ട് 5.30 നാണ് ഇദ്ദേഹം കുളിക്കാനിറങ്ങിയത്.
കടയിൽ സാധനം വാങ്ങാനെത്തിയ സമീപ വാസിയായ കുട്ടി വെള്ളത്തിൽ ഇദ്ദേഹത്തിന്റെ കൈകൾ കണ്ടെത്തി ബഹളം കൂട്ടിയതോടെ വീട്ടുകാരും സമീപ വാസികളുമെത്തി കരയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ലിസമ്മ വർഗീസ്. മക്കൾ: സിസ്റ്റർ റോസ്ന ഫ്രാൻസിസ്, റാണി വർഗീസ്. മരുമകൻ: ജിമ്മിച്ചൻ.
ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു
പൂച്ചാക്കൽ: ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. ചേർത്തല തിരുനല്ലൂരാണ് പശുവിന് ഭക്ഷ്യവിഷബാധയേറ്റത്. തിരുനല്ലൂർ പവിത്രം വീട്ടിൽ ലീലയുടെ പശുവാണ് ചത്തത്. കാലിത്തീറ്റയില്നിന്നു ഭക്ഷ്യവിഷബാധയേറ്റ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പശുക്കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ 26ന് തിരുനല്ലൂരിലെ കാലിത്തീറ്റ വ്യാപാരിയിൽനിന്നാണ് ലീല തീറ്റ വാങ്ങിച്ചത്. ഫാമിലുള്ള 15 പശുക്കൾ തീറ്റതിന്ന് അവശനിലയിലായി. ഒരു പശുവിന് ചികിത്സ നൽകിയെങ്കിലും ഇന്നലെ രാത്രി ചത്തു. കേരളത്തിലെ ഒരു സ്വകാര്യ കമ്പനിയുടെ 56, 57 എന്നീ ബാച്ചുകളിലെ തീറ്റയിലാണ് വിഷത്തിന്റെ അംശം കണ്ടെത്തിയത്.
കാൽവഴുതി വെള്ളത്തിൽ വീണു ഗൃഹനാഥൻ മരിച്ചു
10:43 PM Feb 01, 2023 | Deepika.com