നെടുങ്കണ്ടം: ഗ്രാമീണ മേഖലകളെ കോര്‍ത്തിണക്കി നെടുങ്കണ്ടം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററില്‍നിന്നു പുതിയ ദീര്‍ഘദൂര സര്‍വീസ് ആരംഭിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്, നേതാക്കളായ ജോസ് ഞായര്‍കുളം, പി.സി. തോമസ്, ജോയി മുണ്ടയ്ക്കല്‍ എന്നിവര്‍ വകുപ്പുമന്ത്രിക്കു നല്കിയ നിവേദനത്തെത്തുടര്‍ന്നാണു ബസ് സര്‍വീസ് ആരംഭിച്ചത്.
ഉടുമ്പന്‍ചോല-ഇടുക്കി താലൂക്കുകളിലെ ഗ്രാമീണ പ്രദേശങ്ങളിലൂടെയാണു ബസ് സര്‍വീസ് നടത്തുന്നത്. രാവിലെ ഏഴിന് നെടുങ്കണ്ടത്തുനിന്നു ആരംഭിച്ച് മഞ്ഞപ്പെട്ടി-മാവടി -കൈലാസം-മുള്ളരിക്കുടി-കമ്പിളിക്കണ്ടം-പനംകുട്ടി-നേര്യമംഗലം-കോതമംഗലം വഴി 11നു എറണകുളത്ത് എത്തും. എറണാകുളത്തുനിന്നു ഉച്ചകഴിഞ്ഞ് 1.35നു പുറപ്പെടുന്ന ബസ് രാത്രി ഏഴിനു നെടുങ്കണ്ടത്ത് എത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി പുതിയ സര്‍വീസ് ആരംഭിച്ചു
10:34 PM Feb 01, 2023 | Deepika.com