നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 13ന്

10:34 PM Feb 01, 2023 | Deepika.com
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റു​തെ​ര​ഞ്ഞെ​ടു​പ്പ് 13നു ​ന​ട​ക്കും. മു​ന്ന​ണി ധാ​ര​ണ​പ്ര​കാ​രം സി​പി​എ​മ്മി​ലെ ശോ​ഭ​ന വി​ജ​യ​ന്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. സി​പി​ഐ​ക്കാ​ണ് ഇ​നി പ്ര​സി​ഡ​ന്‍റു​പ​ദ​വി.
സി​പി​ഐ മെ​മ്പ​ര്‍​മാ​രാ​യ ലേ​ഖ ത്യാ​ഗ​രാ​ജ​ന്‍, വി​ജ​യ​ല​ക്ഷ്മി, ന​ജ്മ എ​ന്നി​വ​രി​ല്‍ ഒ​രാ​ളാ​കും പ്ര​സി​ഡ​ന്‍റ്. മു​ന്ന​ണി ധാ​ര​ണ​പ്ര​കാ​രം പ​ഞ്ചാ​യ​ത്തി​ല്‍ ആ​ദ്യ​ത്തെ ര​ണ്ടു വ​ര്‍​ഷം സി​പി​എ​മ്മി​നും അ​ടു​ത്ത 20 മാ​സം സി​പി​ഐ​ക്കും അ​വ​സാ​ന​ത്തെ 16 മാ​സം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നാ​ണു പ്ര​സി​ഡ​ന്‍റു​പ​ദ​വി.
നി​ല​വി​ല്‍ സി​പി​ഐ​ക്കാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു​സ്ഥാ​നം. ആ​റാം വാ​ര്‍​ഡ് മെ​മ്പ​ർ അ​ജീ​ഷ് മു​തു​കു​ന്നേ​ലാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്.

കെ​പി​എ​സ്ടി​എ ജി​ല്ലാ​സ​മ്മേ​ള​നം
ക​ട്ട​പ്പ​ന​യി​ൽ

ക​ട്ട​പ്പ​ന: കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ൾ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ക​ട്ട​പ്പ​ന എ​യ്ഡ​ഡ് സ്‌​കൂ​ൾ ടീ​ച്ചേ​ഴ്‌​സ് ഹാ​ളി​ൽ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച മൂ​ന്നി​ന് പ​താ​ക ഉ​യ​ർ​ത്ത​ൽ. സ​മ്മേ​ള​നം സം​സ്ഥാ​ന അ​സോ​സി​യേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൽ. ഷൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം.​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ശ​നി​യാ​ഴ്ച രാ​വി​ലെ 9.30നു ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. 11നു ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി​സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ വി.​ഡി. ഏ​ബ്ര​ഹാം, സ​ജി ടി. ​ജോ​സ്, ജോ​ർ​ജ് ജേ​ക്ക​ബ്, ജോ​ബി​ൻ ക​ള​ത്തി​ക്കാ​ട്ടി​ൽ, പി.​എ. ഗ​ബ്രി​യേ​ൽ, ജ​യ്‌​സ​ൺ സ്‌​ക​റി​യ, എ​ൻ.​എ. ജേ​ക്ക​ബ്, ജോ​ബ​റ്റ് പി. ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.