നെടുങ്കണ്ടം: കരുണാപുരം ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിനു എല്‍ഡിഎഫ് നോട്ടീസ് നല്കി. ബിഡിജെഎസ് സ്വതന്ത്ര അംഗമായ പി.ആര്. ബിനു പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഹൈജാക്ക് ചെയ്യുന്നതായി ആരോപിച്ചാണ് എല്‍ഡിഎഫിലെ ഏഴ് അംഗങ്ങള്‍ അവിശ്വാസത്തിനു നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ എല്‍ഡിഎഫ്-എട്ട്, യുഡിഎഫ്-എട്ട്, സ്വതന്ത്രന്-ഒന്ന് എന്നതാണ് പഞ്ചായത്തിലെ കക്ഷിനില.
ബിഡിജെഎസ് സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരിക്കുന്നത്. ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍നിന്നു സ്വതന്ത്ര അംഗം വിട്ടുനിന്നതിനെത്തുടര്‍ന്ന് യുഡിഎഫ്, എല്‍ഡിഎഫ് വോട്ടുനില തുല്യമായതോടെ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയിരുന്നു. എന്നാല്‍, പിന്നീട് യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ സ്വതന്ത്ര അംഗം പിന്തുണച്ച് എല്‍ഡിഎഫ് ഭരണസമിതിയെ പുറത്താക്കുകയും തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പി.ആര്. ബിനുവിന്റെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു.
കോണ്‍ഗ്രസിലെ മിനി പ്രിന്‍സ് പഞ്ചായത്ത് പ്രസിഡന്റും ധാരണ പ്രകാരം പി.ആര്. ബിനു വൈസ് പ്രസിഡന്റുമായി.
കോളജ് യൂണിയൻ ഉദ്ഘാടനം
രാജകുമാരി: രാജകുമാരി എൻഎസ് എസ് കോളജ് യൂണിയന്റെയും ആർട്ട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം ഗാനരചയിതാവും ഗായകനുമായ സാബു ആരക്കുഴ നിർവഹിച്ചു. യൂണിയൻ ചെയർമാൻ അനന്തു മനോജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രഫ. അജയപുരം ജ്യോതിഷ്കുമാർ ആമുഖ പ്രഭാഷണം നടത്തി.
കരുണാപുരം ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടീസ്
10:31 PM Feb 01, 2023 | Deepika.com