തീക്കോയി: തീക്കോയി സെന്റ് മേരീസ് ഫൊറോനപള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ശുദ്ധീകരണത്തിരുനാളിന് നാളെ കൊടിയേറും. രാവിലെ 5.45നും 6.15നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം അഞ്ചിനു കൊടിയേറ്റ്-വികാരി റവ.ഡോ. തോമസ് മേനാച്ചേരി. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, നൊവേന, സന്ദേശം.
നാലിനു രാവിലെ 5.45നും 6.15നും വിശുദ്ധ കുര്‍ബാന. ഉച്ചകഴിഞ്ഞു മൂന്നിനു തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം അഞ്ചിനു സുറിയാനി കുര്‍ബാന. 6.30നു പ്രദക്ഷിണം, സന്ദേശം. അഞ്ചിനു രാവിലെ 5.30നും 7.15നും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.15ന് തിരുനാള്‍ റാസ. 6.30നു പ്രദക്ഷിണം. സന്ദേശം. രാത്രി 9.30ന് ഗാനമേള.
വിശുദ്ധ കുര്‍ബാനയും നൊവേനയും
പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ കബറിടത്തിങ്കല്‍ ഇന്നു 11.30ന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. ഫാ. മാത്യു പന്തലാനിക്കല്‍ കാര്‍മികത്വം വഹിക്കും.
ലഹരി മാഫിയയ്ക്കെതിരെ നടപടി വേണം
പാലാ: പാലായിലും പരിസരപ്രദേശങ്ങളിലും യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിടുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു കേരളാ കോണ്‍ഗ്രസ് എം സംസ്കാരവേദി പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പാലാ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരം വൈകുന്നേരങ്ങളില്‍ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ്. പോലീസ് അധികൃതര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിയോജമണ്ഡലം പ്രസിഡന്റ് ജെയ്സണ്‍ ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഭാരവാഹികളായ ഡോ. സാബു ഡി. മാത്യു, പ്രഫ. മാത്യു ടി. തെള്ളിയില്‍, പി.ജെ. ആന്റണി, ജെയ്സണ്‍ മാത്യു മാന്തോട്ടം. പി.ജെ. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
തീക്കോയി ഫൊറോനപള്ളിയില്‍ തിരുനാള്‍
10:26 PM Feb 01, 2023 | Deepika.com