ചിറ്റാർ: സെന്റ് ജോർജ് പള്ളിയിൽ ദൈവമാതാവിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് നാളെ കൊടിയേറും. വൈകുന്നേരം 4.45ന് കൊടിയേറ്റ്. അഞ്ചിനു വിശുദ്ധ കുർബാന റവ. ഡോ. ജോയൽ പണ്ടാരപ്പറന്പിൽ. സന്ദേശം ഫാ. ജോർജ് കൊറ്റിലങ്ങാട്ട്. രാത്രി ഏഴിന് കലാസന്ധ്യ.
നാലിന് ഉച്ചയ്ക്ക് 12.30ന് ആയിരം മണി ജപമാല. അഞ്ചിനു വിശുദ്ധ കുർബാന, നൊവേന ഫാ. വിനീത് മേയ്ക്കൽ. 6.30ന് പ്രദക്ഷിണം. രാത്രി ഒന്പതിനു സ്നേഹവിരുന്ന്.9.15ന് ലൈറ്റ് സൗണ്ട് ഷോയും വാദ്യമേളങ്ങളും. അഞ്ചിന് രാവിലെ ഏഴിന് വീടുകളിലേക്ക് കഴുന്നു പ്രദക്ഷിണം. വൈകുന്നേരം അഞ്ചിനു തിരുനാൾ കുർബാന ഫാ. മാത്യു കദളിക്കാട്ടിൽ. 6.30ന് ആകാശ വിസ്മയം. ഏഴിന് നാടകം-അമ്മമനസ്.ആറിനു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന. ഫാ. കുര്യൻ ആനിത്താനം. പ്രസംഗം ഫാ. ജോസഫ് താഴത്തുവരിക്കയിൽ. തുടർന്ന് സെമിത്തേരി സന്ദർശനം. രാത്രി ഏഴിന് ഗാനമേള.
ചിറ്റാർ പള്ളി തിരുനാൾ
10:26 PM Feb 01, 2023 | Deepika.com