ഈരാറ്റുപേട്ട: കുടുംബാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിൽ പൊതുപ്രവർത്തകനായ പൊന്തനാൽ ഷെരീഫ് നൽകിയ ഹരജിയിൽ ഈരാറ്റുപേട്ട നഗരസഭ കക്ഷി ചേരാൻ തീരുമാനിച്ചു.
കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കെ. സുനിൽ കുമാർ പ്രമേയം അവതരിപ്പിച്ചു. സുനിത ഇസ്മായിൽ പിന്താങ്ങി.
വൈസ് ചെയർമാൻ മുഹമ്മദ് ഇല്ല്യാസ്, നാസർ വെള്ളൂപ്പറമ്പിൽ, പി.എം. അബ്ദുൽ ഖാദർ, അനസ് പാറയിൽ, ലീന ജയിംസ്, നൗഫിയ ഇസ്മായിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു.
കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയാക്കുകയോ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുകയോ ചെയ്യണമെന്നുള്ള ഹർജി ഹൈക്കോടതി രണ്ടുമാസം മുമ്പ് ഫയലിൽ സ്വീകരിച്ചിരുന്നു.
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തണമെന്ന്
10:26 PM Feb 01, 2023 | Deepika.com