കരൂര്‍: കരൂര്‍-പയപ്പാര്‍ പിഡബ്ളുഡി റോഡിലും പയപ്പാര്‍-അന്ത്യാളം റോഡിലും പല സ്ഥലങ്ങളിലും റോഡിന് സംരക്ഷണഭിത്തിയില്ലാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു.
പയപ്പാര്‍-അന്ത്യാളം റോഡില്‍ കലുങ്കിനു സംരക്ഷണ ഭിത്തിയില്ല. കൂടാതെ ളാലം തോടിനോടുചേര്ന്നു പോകുന്ന ഭാഗത്തും സംരക്ഷണ ഭിത്തിയില്ല.
പഞ്ചായത്ത് അധികൃതര്‍ ഇതുസംബന്ധിച്ച് പിഡ്ബളുഡി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. കരൂര്‍-പയപ്പാര്‍ റോഡരുകില്‍ അറുപതടി നീളത്തില്‍ ഇരുപതടിയോളം താഴ്ചയുള്ള സ്ഥലമുണ്ട്.
വാഹനങ്ങള്‍ നിയന്ത്രണം വിട്ട് താഴ്ചയിലേയക്ക് മറിഞ്ഞാല്‍ വന്‍ അപകടത്തിന് വഴിതെളിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടു റോഡിലെയും അപകടഭീഷണി ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സംരക്ഷണഭിത്തിയില്ലാത്തത് അപകടഭീഷണിയാകുന്നു
10:26 PM Feb 01, 2023 | Deepika.com