ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
10:15 PM Feb 01, 2023 | Deepika.com
അരൂർ: എഴുപുന്നയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. എഴുപുന്ന വളവൻതറ ബിബീഷ് (38) ആണ് തൽക്ഷണം മരിച്ചത്. സഹയാത്രികനായ ആദിത്യൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിൽ നിന്ന് എരമല്ലൂരിലേക്ക് പോകുന്പോൾ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. ബിബീഷ് കെട്ടിട നിർമാണ തൊഴിലാളിയാണ്. ഭാര്യ: വിദ്യ. മക്കൾ: നിവേദ്യ, നിവേകിക, നിവേദിത.