കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - വിഴിക്കത്തോട് റോഡിൽ അഞ്ചിലിപ്പ ജംഗ്ഷനു സമീപമുള്ള ഉപയോഗശൂന്യമായ കുഴല്‍ക്കിണര്‍ അപകട ഭീഷണി ഉയർത്തുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് റോഡരികില്‍ സ്ഥാപിച്ച കുഴല്ക്കണറിന്റെ ഹാന്‍ഡ് പമ്പ് റോഡിനു വീതി വര്‍ധിപ്പിച്ചതോടെ റോഡിലായതാണ് അപകട ഭീഷണിക്കു കാരണമായിരിക്കുന്നത്.
ഇതിനു നേരെ എതിര്‍വശത്തു റോഡരികില്‍ മരവും നില്ക്കുന്നതിനാല് വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ കുഴല്‍ക്കിണറിന്റെ ഹാന്‍ഡ് പമ്പില്‍ ഇടിച്ച് അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
രാത്രിയിൽ വാഹനങ്ങള്‍ അടുത്തെത്തുമ്പോഴാണു പമ്പ് കാണുന്നത്.
ഇരുചക്രവാഹന യാത്രക്കാര്‍ക്കാണു കുഴൽക്കിണർ കൂടുതല്‍ അപകട ഭീഷണിയായിരിക്കുന്നത്.
അപകടഭീഷണിയിൽ കുഴല്‍ക്കിണര്‍
10:09 PM Feb 01, 2023 | Deepika.com