എരുമേലി: ഒഴക്കനാട് വാർഡ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രവർത്തക കൺവൻഷൻ ഇന്ന് വൈകുന്നേരം നാലിനു എരുമേലി എൻഎസ്എസ് കരയോഗ മന്ദിരത്തിൽ നടക്കും.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി. ജോസഫ് അധ്യക്ഷത വഹിക്കും. കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലീം മുഖ്യ പ്രഭാഷണം നടത്തും.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ, സ്ഥാനാർഥി അനിത സന്തോഷ്, കേരള കോൺഗ്രസ് - ജെ നേതാവ് ജോസ് മടുക്കക്കുഴി, ആർഎസ്പി നേതാവ് സദാനന്ദൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ, പഞ്ചായത്തംഗങ്ങളായ നാസർ പനച്ചി, ലിസി സജി, സുനിൽ ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും.
യുഡിഎഫ് കൺവൻഷൻ
10:09 PM Feb 01, 2023 | Deepika.com