പീരുമേട്: പീരുമേട് ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ പുതിയതായി പീരുമേട്ടിൽ ആരംഭിച്ച മഷ്റൂം പ്രൊഡക്ഷൻ റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം സൊസൈറ്റി പ്രസിഡന്റും വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ നിർവഹിച്ചു.
സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിൽസൺ ജെയിംസ് കുന്നത്ത്പുരയിടം, ജോയിന്റ് ഡയറക്ടർ ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ എന്നിവർ പ്രസംഗിച്ചു. കൂണിന്റെ ഉത്പാദനവും ആവശ്യമായ പരിശീലന പരിപാടികളും വിപണനവുമാണ് ഇവിടെ ലക്ഷ്യം വയ്ക്കുന്നത്.
കുരുന്പൻമൂഴി സെന്റ് തോമസ്
പള്ളിയിൽ തിരുനാൾ
കുരുന്പൻമൂഴി: സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ നാളെ മുതൽ അഞ്ചുവരെ നടക്കുമെന്ന് വികാരി ഫാ. പീറ്റർ മേസ്തിരിപ്പറന്പിൽ അറിയിച്ചു.
നാളെ വൈകുന്നേരം 4.30ന് കഴുന്നു പ്രദക്ഷിണം, 4.35ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, 6.15ന് സെമിത്തേരി സന്ദർശനം. നാലിനു വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന, 6.30ന് പ്രദക്ഷിണം, രാത്രി 8.45ന് സമാപന ആശീർവാദം. അഞ്ചിനു രാവിലെ ഒന്പതിനു വിശുദ്ധ കുർബാന, സന്ദേശം - ഫാ. ജോസഫ് ചെമ്മരപ്പള്ളിൽ, 11ന് പ്രദക്ഷിണം.
മഷ്റൂം പ്രൊഡക്ഷൻ റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റർ
10:09 PM Feb 01, 2023 | Deepika.com