പൊൻകുന്നം: ബസ് സ്റ്റാൻഡിനുള്ളിൽ കൂട്ടിയിട്ടിരിക്കുന്ന കെട്ടിട നിർമാണ അവശിഷ്ടങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകൾ ഭാഗത്ത് മേൽക്കൂരയുടെ നിർമാണം നടന്നിരുന്നു.
ഇതിന്റെ ഇരുമ്പ്, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. ബസ് സ്റ്റാൻഡിലെത്തുന്നവർ ശ്രദ്ധിക്കാതെ നടന്നാൽ ഇതിൽ തട്ടി വീഴുന്ന അവസ്ഥയാണുള്ളത്. അവശിഷ്ടങ്ങൾ മാറ്റി അപകട സാധ്യത ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
കെട്ടിട നിർമാണ അവശിഷ്ടങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു
10:09 PM Feb 01, 2023 | Deepika.com