ഗോ​ത്ര​വാ​ഹി​നി ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​യു​ക്ത പ​ദ്ധ​തി​യാ​ക്ക​ണ​മെ​ന്ന് ഗോ​ത്ര​സ​ഭ

12:48 AM Feb 01, 2023 | Deepika.com
കാ​സ​ര്‍​ഗോ​ഡ്: 2023 -24 സാ​മ്പ​ത്തി​ക വ​ര്‍​ഷം ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ളി​ലേ​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഗോ​ത്ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ ഗോ​ത്ര​സ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ത​ല​ത്തി​ല്‍ ഗ്രൂ​പ്പ് തി​രി​ഞ്ഞ് ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷം വി​വി​ധ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അം​ഗ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഗോ​ത്ര​വാ​ഹി​നി പ​ദ്ധ​തി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശ​മു​യ​ര്‍​ന്നു. ഗോ​ത്ര​വാ​ഹി​നി പ​ദ്ധ​തി​യി​ലെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്‌​ക​രി​ക്ക​ണം. അ​ര്‍​ഹ​ത​പ്പെ​ട്ട​വ​രി​ലേ​ക്ക് മാ​ത്രം പ​ദ്ധ​തി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശി​ച്ചു. പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി നി​ര്‍​മി​ക്കു​ന്ന ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ സോ​ളാ​ര്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണം. ക​ന്ന​ഡ മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ പി​എ​സ്‌​സി കോ​ച്ചിം​ഗ് ന​ട​ത്ത​ണം. ലൈ​ബ്ര​റി​ക​ള്‍ സ്ഥാ​പി​ക്ക​ണം. ലൈ​ഫ് മി​ഷ​ന്‍ വി​ഹി​തം വ​ര്‍​ധി​പ്പി​ക്ക​ണം. പ​ഠ​ന​മു​റി​ക​ള്‍ ന​ട​പ്പാ​ക്ക​ണം. ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ല്‍​കി ഓ​ട്ടോ​റി​ക്ഷ അ​നു​വ​ദി​ക്ക​ണം. ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള സാം​സ്‌​കാ​രി​ക നി​ല​യം സ്ഥാ​പി​ക്ക​ണം. ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഊ​ര് അ​ദാ​ല​ത്ത് ന​ട​ത്ത​ണം. മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ ന​വീ​ക​രി​ക്ക​ണം. കോ​ള​നി​ക​ളി​ലേ​ക്ക് ന​ട​പ്പാ​ത നി​ര്‍​മി​ക്ക​ണം. റോ​ഡു​ക​ള്‍ ന​വീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​യ​ര്‍​ന്നു. ഗോ​ത്ര​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍ ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ല്‍ ച​ര്‍​ച്ച ചെ​യ്ത് അ​ന്തി​മ രൂ​പം ന​ല്‍​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നാ​രാ​യ​ണ നാ​യി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഫാ​ത്തി​മ​ത്ത് ഷം​ന, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗി​രി​ജ മോ​ഹ​ന​ന്‍ (വെ​സ്റ്റ് എ​ളേ​രി), മു​ര​ളി പ​യ്യ​ങ്ങാ​നം (കു​റ്റി​ക്കോ​ല്‍), ടി.​കെ.​നാ​രാ​യ​ണ​ന്‍ (ക​ള്ളാ​ര്‍) എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍ എം. ​മ​ല്ലി​ക സ്വാ​ഗ​ത​വും എ​ടി​ഡി​ഒ കെ. ​മ​ധു​സൂ​ദ​ന​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.