കണ്ണൂർ: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് കേരളം പിൻമാറണമെന്ന് അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) ഭാരവാഹികൾ ആവശ്യപ്പെട്ടു. 2013 ൽ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുമ്പോൾ പ്രതിഷേധിച്ചവരാണ് കഴിഞ്ഞ ആറു വർഷമായി കേരളം ഭരിക്കുന്നത്.
മറ്റു പല സംസ്ഥാനങ്ങളും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിന്മാറിയിട്ടുണ്ടെന്നും തെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പാഠ്യപദ്ധതി പരിഷ്കരണത്തിലെ ഒളിയജണ്ടകൾ തിരിച്ചറിയുക, കരാർ - പാർട്ടി - ബന്ധു നിയമനങ്ങളിലൂടെ സിവിൽ സർവീസിനെ തകർക്കുന്ന നീക്കം അവസാനിപ്പിക്കുക,
ആരോഗ്യ പരിരക്ഷ ഉറപ്പാക്കാത്ത മെഡിസെപ്പ് പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി അസെറ്റ് സംസ്ഥാന ജാഥ നടത്തിവരികയാണ്. പത്രസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ എസ്. ഖമറുദ്ദീൻ, കെ.കെ. മുഹമ്മദ് ബഷീർ, സി.പി. രഹ്ന എന്നിവർ പങ്കെടുത്തു.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽനിന്ന് കേരളം പിന്മാറണം: അസെറ്റ്
12:46 AM Feb 01, 2023 | Deepika.com