പയ്യാവൂർ: മുത്താരിക്കുളം സമന്വയ സ്വാശ്രയ സംഘം കുടുംബ സംഗമം സംഘം ഓഫീസ് പരിസരത്ത് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. രഘു അധ്യക്ഷത വഹിച്ചു.
പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ മുഖ്യാഥിതിയായിരുന്നു. ചടങ്ങിൽ ദേശീയ സൈക്കിൾ പോളോ താരം യു.വി. ദേവനന്ദയെ മെമന്റോയും കാഷ് അവാർഡും നൽകി അനുമോദിച്ചു.
പയ്യാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.ആർ. മോഹനൻ, പ്രഭാവതി പുളിമൂട്ടിൽ, ടി.പി. അഷ്റഫ്, പൈസക്കരി ദേവമാതാ ഹൈസ്കൂൾ മുഖ്യാധ്യാപകൻ എൻ.വി. മാത്യു, കെ. ഷൈജു, സെബാസ്റ്റ്യൻ, കെ.ടി. അനിൽകുമാർ, ജോയൽ, സുജിത്ത്, ഉണ്ണികൃഷ്ണൻ, കെ.എം. അനിൽ എന്നിവർ പ്രസംഗിച്ചു.
സ്വാശ്രയസംഘം കുടുംബസംഗമം നടത്തി
12:44 AM Feb 01, 2023 | Deepika.com