സംവാദസദസ് സംഘടിപ്പിച്ചു
12:44 AM Feb 01, 2023 | Deepika.com
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ചപ്പാരപ്പടവ് ടൗണിൽ 'ആശാന്റെ സീതയും മാതംഗിയും 100 വർഷങ്ങൾക്കിപ്പുറം' സംവാദസദസ് സംഘടിപ്പിച്ചു. സ്ത്രീകളുടെ വായന വർധിപ്പിക്കുകയും വായനയിൽക്കൂടി അറിവും തിരിച്ചറിവും ചിന്താശേഷിയും പ്രതികരണശേഷിയും ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പരിപാടി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു രാഘവൻ അധ്യക്ഷത വഹിച്ചു. ജിഷ സി. ചാലിൽ വിഷയാവതരണം നടത്തി. എം. മൈമൂനത്ത്, എം. അജ്മൽ, കെ.വി. രാഘവൻ, ജി. അജയകുമാർ, സി.ടി. റംല, സുശീല കേശവൻ, ബിന്ദു അനിൽ, ബിന്യ സനീഷ്, ഡി. മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങൾ, ചപ്പാരപ്പടവ് ഹയർ സെക്കൻഡി സ്കൂൾ വിദ്യാർഥികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.