പയ്യാവൂർ: പൈസക്കരിയിലെ ദേവമാതാ ഫൊറോന ദേവാലയത്തിലെ പ്രധാന തിരുനാൾ ഇന്നും നാളേയുമായി വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്നു വൈകുന്നേരം 4.30ന് വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. ഏഴിന് ടൗൺ കപ്പേളയിലേക്ക് ദീപാലംകൃതമായ വീഥിയിലൂടെ നിരവധി മുത്തുക്കുടകളുടെയും . ചെണ്ട, ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ട് ആഘോഷമായ ജപമാല പ്രദക്ഷിണം.
സമാപന ദിനമായ നാളെ വൈകുന്നേരം 4.30 ന് ആഘോഷമായ റാസ കുർബാന ഫാ. ഫിലിപ്പ് രാമച്ചനാട്ട്, ഫാ. ജിത്ത് കളപ്പുരയ്ക്കൽ, ഫാ. ഗിഫ്റ്റിൻ മണ്ണൂർ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് കുരിശുംതൊട്ടി ചുറ്റി പ്രദക്ഷിണം, സമാപനാശീർവാദം. രാത്രി 7.30 ന് കൊച്ചിൻ ചന്ദ്രകാന്തയുടെ സാമൂഹിക നാടകം "നത്ത് മാത്തൻ ഒന്നാം സാക്ഷി' നടക്കും.
പൈസക്കരി ദേവാലയത്തിൽ പ്രധാന തിരുനാൾ
12:44 AM Feb 01, 2023 | Deepika.com