ശ്രീകണ്ഠപുരം: കേരള കോൺഗ്രസ്-എം ചെയർമാനായിരുന്ന കെ.എം. മാണിയുടെ തൊണ്ണൂറാം ജന്മദിനം പാർട്ടി ശ്രീകണ്ഠപുരം മേഖല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പൂപ്പറമ്പ് മരിയ ഭവനിൽ കാരുണ്യ ദിനമായി ആചരിച്ചു. കേരള കോൺഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറി വി.വി. സേവി പരിപാടി ഉദ്ഘാടനം ചെയ്തു. ജോസ് മണ്ഡപം, സി.എഫ്. രാജു, ടോമി ആനികൂട്ടം, ബെന്നി മഞ്ഞക്കഴക്കുന്നേൽ, എ.പി. ജോസഫ്, ടി.കെ. മാറിയിടം, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം, ജോസഫ് കൂനാനി എന്നിവർ പ്രസംഗിച്ചു.
പൂപ്പറന്പ് : കേരള കോൺഗ്രസ്-എം പയ്യാവൂർ, എരുവേശി, ശ്രീകണ്ഠപുരം മണ്ഡലം കമ്മറ്റികൾ സംയുക്തമായി പൂപ്പറമ്പ് മരിയ ഭവനിൽ കാരുണ്യ ദിനമായി ആചരിച്ചു. മരിയ ഭവനിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകിയതിനൊപ്പം അന്തേവാസികൾക്ക് കേക്ക് മുറിച്ച് നൽകി കൊണ്ട് ദിനാചരണം ജില്ലാ സെക്രട്ടറി വി.വി. സേവി ഉദ്ഘാടനം ചെയ്തു. ടോമി ആനിക്കുട്ടത്തിൽ, സി.എഫ്.രാജു, ജോസ് മണ്ഡപം, എ.പി. ജോസഫ്, ടോമി ഇല്ലികുന്നുപുറത്ത്, ജോസഫ് ചക്കാനിക്കുന്നേൽ, ചാക്കോ കാരത്തുരുത്തേൽ തുളസീധരൻ നായർ, സി.ഡി. മാത്യു, ജോസ് കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
പുളിങ്ങോം: കേരള കോൺഗ്രസ്-എം പുളിങ്ങോം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുളിങ്ങോം ജ്യോതി ബാലിക ഭവനിലെ കുട്ടികളുമൊത്തു നടന്ന ജന്മ ദിനാഘോഷം കേക്ക് മുറിച്ചും മധുര പലഹാരം വിതരണം ചെയ്തും ആഘോഷിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പാർട്ടി ഉന്നതാധികാര സമിതി അംഗം ജോയ്സ് പുത്തൻപുര മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജോബിൻ കയമ്മാക്കൽ അധ്യക്ഷത വഹിച്ചു. സിബി എം. തോമസ്, മാത്യു കാരിത്താങ്കൽ, ഡെന്നി കാവാലം, ജോബിച്ചൻ മൈലാടൂർ, ജോസ് തടത്തിൽ, സ്നേഹഗിരി കോൺവെന്റ് മദർ കീർത്തന എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചട്ടിവയൽ സ്നേഹഭവനിൽ അന്തേവാസികൾക്കൊപ്പം കേക്ക് മുറിക്കുകയും മധുരം പങ്കുവെയ്ക്കുകയും ചെയ്തു. ചെറുപുഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി ഉദ്ഘാടനം ചെയ്തതു.ബിജു പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. റെജി പുളിക്കൽ, ഫിലിപ്പ് വെളിയത്ത്, ഷിൻ്റോ കൈപ്പനാനിക്കൽ എന്നിവർ പ്രസംഗിച്ചു.
കാരുണ്യദിനം ആചരിച്ചു
12:44 AM Feb 01, 2023 | Deepika.com