പടിയൂർ: സിപിഎമ്മിന്റെ പോഷക സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതായി പരാതി. സിപിഎം ഭരിക്കുന്ന പടിയൂർ പഞ്ചായത്തിലാണ് സംഭവം. പഞ്ചായത്തിലെ എട്ടാം വാർഡ് നിയോടിയിൽ ഒരുവിഭാഗത്തിന് ജോലി നിഷേധിച്ചെന്നാണു പരാതി. ശ്രീകണ്ഠപുരത്ത് വെള്ളിയാഴ്ച നടന്ന കർഷക തൊഴിലാളി യൂണിയന്റെ പ്രചാരണ വാഹന ജാഥയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിലായിരുന്നു തൊഴിൽനിഷേധം.
എട്ടാം വാർഡിൽ 43 പേരാണ് തൊഴിലുറപ്പിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ ഇരുപതോളം പേർ ജാഥയുടെ സ്വീകരണത്തിൽ പങ്കെടുത്തിരുന്നു. പങ്കെടുക്കാത്തവർ ശനിയാഴ്ച ജോലി ചെയ്ത ശേഷം മടങ്ങാനിരിക്കെ ഞായറാഴ്ച നിങ്ങൾക്കു ജോലിയില്ലെന്ന് തൊഴിലുറപ്പ് മേറ്റ് പറയുകയായിരുന്നു. ജാഥയുടെ സ്വീകരണത്തിൽ പങ്കെടുക്കണമെന്ന നിർദേശമുണ്ടായിരുന്നതിനാൽ വെള്ളിയാഴ്ച തൊഴിലുറപ്പ് ജോലിക്ക് അവധിയും നൽകിയിരുന്നു. മേറ്റ് ഞായറാഴ്ച ജോലിയില്ലെന്നു പറഞ്ഞെങ്കിലും ചിലർ ജോലിക്കായി എത്തിയിരുന്നു. ഇവരെ വിലക്കിയത് വാക്കേറ്റത്തിനിടയാക്കിയെങ്കിലും പിന്നീട് ഇവരും ജോലി ചെയ്തു.
സിപിഎം പരിപാടിയിൽ പങ്കെടുക്കാത്തതിന് തൊഴിലുറപ്പുകാർക്ക് ജോലി നിഷേധിച്ചെന്ന്
12:43 AM Feb 01, 2023 | Deepika.com