കല്ലടിക്കോട്: മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി സാമൂഹ്യ രാഷ്ട്രീയ പരിസ്ഥിതിമേഖലകളിൽ മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ അവാർഡിന് ഡോ. സി.എം. മാത്യു അർഹനായി.
കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ്, എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മദ്യ വിരുദ്ധ സമിതി തൃശൂർ മേഖലാ പ്രസിഡന്റ്, തച്ചന്പാറ ദേശബന്ധു ഹയർസെക്കൻഡറി സ്കൂൾ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
പുരസ്കാരദാന സമ്മേളനം എംഇഎസ് സംസ്ഥാന സെക്രട്ടറി എ.ജബ്ബാർ അലി ഉദ്ഘാടനം ചെയ്തു. എ.ജബ്ബാർ അലി മൊറാർജി സ്മൃതി പുരസ്കാരം നല്കി. മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ മണ്ണാർക്കാട് താലൂക്ക് സെക്രട്ടറി വി.എസ്. ഗണേശൻ അധ്യക്ഷത വഹിച്ചു. മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി ജോണ് മരങ്ങോലി കെ.എം. മാണി അനുസ്മരണ പ്രഭാഷണം നടത്തി. ടി.സി.കൃഷ്ണദാസ്, പി.എം. ജോസഫ്, ടെൻസി പീറ്റർ, സിബിച്ചൻ മൈലാടൂർ, ടി.കെ. മണികണ്ഠൻ, കുര്യൻ തോട്ടുപുറം, എ.എം. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ അവാർഡ് ഡോ.സി.എം. മാത്യുവിന്
12:30 AM Feb 01, 2023 | Deepika.com