പാലക്കാട്: പ്രമുഖ കേശ സംരക്ഷണ ബ്രാൻഡ് ആയ ഹരീതകി ഹെർബൽ ഹെയർ കെയർ പ്രോഡക്ടസ് കലാ സാഹിത്യ സാമൂഹ്യ സാംസ്ക്കാരിക സംഗീത രംഗത്ത് വ്യക്തിമുദ്ര ചാർത്തിയ പ്രതിഭകളെ ആദരിക്കാൻ പ്രതിഭാ പുരസ്കാരം ഏർപ്പെടുത്തുന്നു. ഈ വർഷത്തെ പ്രഥമ ഹരീതകി പ്രതിഭാ പുരസ്കാരം വാദ്യകുലപതി കിഴക്കൂട്ട് അനിയൻ മാരാർക്ക് നൽകുമെന്ന് കന്പനി ഭാരവാഹികൾ അറിയിച്ചു.
ഒറ്റപ്പാലം പാലപ്പുറം ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചാണ് ഹരീതകി പ്രതിഭാ പുരസ്കാരം എല്ലാ വർഷവും വിതരണം ചെയ്യുക. 25,001 രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പ്രതിഭാ പുരസ്കാരം.
വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രതിഭകൾക്ക് എല്ലാ വർഷവും പ്രതിഭാ പുരസ്കാരം നൽകാനാണ് തീരുമാനം. വാദ്യകലയ്ക്കു നൽകിയ സമഗ്ര സംഭാവനകളും, സമർപ്പണവും പരിഗണിച്ചാണ് കിഴക്കൂട്ട് അനിയൻ മാരാർക്ക് 2023 ലെ പ്രഥമ ഹരീതകി പ്രതിഭാ പുരസ്കാരം സമർപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ഹരീതകിക്ക് വേണ്ടി അഞ്ചംഗ വിദഗ്ധ സമിതിയാണ് പുരസ്കാരം നിശ്ചയിച്ചത്.
ഈ വർഷത്തെ ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചു മാർച്ച് നാലിന് ലക്കിടി ശ്രീ ശങ്കരാ ഓറിയന്റൽ സ്കൂൾ മൈതാനത്ത് നടക്കുന്ന ന്ധഹരീതകി സംഗീത സന്ധ്യ 2023 ചടങ്ങിൽ വച്ച് ഗായകൻ മധു ബാലകൃഷ്ണൻ, ഗായിക ശ്വേത മോഹൻ എന്നിവർ ചേർന്ന് സമർപ്പിക്കും. ചിനക്കത്തൂർ പൂരത്തിന്റെ ഭാഗമായി വർഷങ്ങളായി തെക്കുമംഗലം ദേശത്തിന്റെ മേളപ്രമാണിയാണ് അനിയൻ മാരാർ.
ഹരീതകി പ്രതിഭാ പുരസ്കാരം കിഴക്കൂട്ട് അനിയൻ മാരാർക്ക്
12:30 AM Feb 01, 2023 | Deepika.com