പെരുമ്പാവൂര്‍: കോണ്‍ഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം സംഘടിപ്പിച്ചു. ഐമുറി കവലയില്‍ ഡിസിസി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന് സംഗമം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ആന്റണി അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മോളി തോമസ്, തോമസ് പൊട്ടോളി, ബേബി തോപ്പിലാന്‍, എം.ഒ. ജോസ്, ജോഷി സി. പോള്‍, ബാബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയോദ്ഗ്രഥന പദയാത്രയും സംഗമവും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി അധ്യക്ഷത വഹിച്ചു.
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ്സ്റ്റാൻഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന സംഗമം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി. പോൾ അധ്യക്ഷത വഹിച്ചു.
നെടുമ്പാശേരി: നെടുമ്പാശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്താണിയിൽ സംഘടിപ്പിച്ച സംഗമം മുൻ എംപി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. ചന്ദ്രൻ അധ്യക്ഷനായിരുന്നു.
ദേശീയോദ്ഗ്രഥന സംഗമം
12:12 AM Feb 01, 2023 | Deepika.com