കൊച്ചി: അങ്കമാലി ലയണ്‍സ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും അമ്പതു സുവര്‍ണ മംഗല്യം 2023- വിവാഹ സഹായവിതരണവും മൂന്നിനു വൈകുന്നേരം ആറിന് കറുകുറ്റി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. കേരള ലോകായുക്തയും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സിറിയക് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ലയണ്‍സ് ക്ലബ് മുന്‍ അന്തര്‍ദേശീയ ഡയറക്ടര്‍ ആര്. സമ്പത്ത് ജൂബിലി സോവനീര്‍ പ്രകാശനം ചെയ്യും. ലയണ്‍ 318 സി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോസഫ് കെ. മനോജ്, റോജി എം. ജോണ്‍ എംഎല്‍എ, സിനിമ താരവും നര്‍ത്തകിയുമായ ആശാ ശരത്, ഫാ. ഡേവിസ് ചിറമേല്‍, അങ്കമാലി മുനിസിപ്പല്‍ ചെയര്മാന് മാത്യു തോമസ്, ജര്‍മനിയില്‍ നിന്നുള്ള ഡൊറോത്തിയ വോള്ഗര്ട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും.
ജര്‍മനിയില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകരുള്‍പ്പടെയുള്ള 26 അംഗസംഘവും പങ്കെടുക്കാന്‍ എത്തുന്നുണ്ട്. സുവര്‍ണ ജൂബിലി സമാപന യോഗത്തില്‍ അമ്പതു സുവര്‍ണ മംഗല്യ ദമ്പതികള്‍ക്ക് ഒരു ലക്ഷ രൂപ വീതംവരുന്ന വിവാഹ സഹായവും വസ്തങ്ങളും മറ്റു സമ്മാനങ്ങളും നല്‍കും. പത്രസമ്മേളനത്തില്‍ അങ്കമാലി ലയണ്‍സ് ക്ലബ് പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, സെക്രട്ടറി ടി.വി. സജി, ട്രഷറര്‍ അജോഷ് കെ. ജോയ്, സംഘാടക സമിതി ചെയര്മാന് പീറ്റര്‍ തെറ്റയില്‍, സംഘാടക സമിതി വൈസ് ചെയര്മാന് പോള്‍ മുണ്ടാടന്‍, കണ്‍വീനര്‍ ടോമി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
അങ്കമാലി ലയണ്‍സ് ക്ലബ് ജൂബിലി സമാപനം മൂന്നിന്
12:12 AM Feb 01, 2023 | Deepika.com