കൊച്ചി: കൊച്ചി ബിനാലെയോടനുബന്ധിച്ച് കലാസൃഷ്ടികളുടെ പ്രദര്‍ശനമായ ‘ആര്‍ട്ട് ഫ്രം ദ ഹാര്‍ട്ട് 2023' ഒരുക്കി കാക്കനാട് അസീസി വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍. ഒന്നു മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെയും സ്പെഷല്‍ സ്കൂൾ വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചാണ് പ്രദര്‍ശനമൊരുക്കിയത്. ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. മുന്‍ മേയര്‍ കെ.ജെ. സോഹന്‍ വിശിഷ്ടാതിഥിയായിരുന്നു.
സ്കൂള്‍ ഡയറക്ടര്‍ റവ. ഡോ. ജേക്കബ് ബൈജു ബെന്‍, അഡ്മിനിസ്ട്രേറ്റര്‍ റവ. ഡോ. ജോര്‍ജ് മാതിരപ്പിള്ളി, പ്രിന്‍സിപ്പല്‍ സുമ പോള്‍, മാനേജര്‍ റോയ് കുരിശിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
‘ആര്‍ട്ട് ഫ്രം ദ ഹാര്‍ട്ട് 2023'
12:11 AM Feb 01, 2023 | Deepika.com