ആലുവ: ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് ചടങ്ങുകൾക്കെത്തുന്ന എത്തുന്ന ഭക്തജനങ്ങൾക്കായി തയാറാക്കുന്ന സൗകര്യങ്ങൾ, വ്യാപാര മേള എന്നിവയുടെ ഒരുക്കങ്ങൾ ആലുവ നഗരസഭ വിലയിരുത്തി. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന യോഗത്തിൽ വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാനും ആവശ്യപ്പെട്ടിട്ടുള്ളതായി നഗരസഭാ അധ്യക്ഷൻ എം.ഒ. ജോൺ പറഞ്ഞു.
വിവിധ ഡിപ്പോകളില്‍നിന്നായി കെഎസ്ആര്‍ടിസിയുടെ 213 ബസുകള്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. സമയക്രമം നിയന്ത്രിക്കാനായി താത്കാലിക സ്റ്റേഷന് മാസ്റ്റര്‍ ഓഫീസും, അറ്റകുറ്റപ്പണി നടത്താൽ വര്‍ക്ക്ഷോപ്പും മണപ്പുറത്ത് സജ്ജീകരിക്കും. ക്രമസമാധാന പരിപാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി 1200 ഓളം പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും.
തഹസില്‍ദാര്‍ സുനില്‍ മാത്യു, ആലുവ സിഐ അനില്‍ കുമാര്‍, വാട്ടര്‍ അഥോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ ബി. പ്രിയദര്‍ശിനി തുടങ്ങിയവർ പ്രസംഗിച്ചു.
ശിവരാത്രി: ഒരുക്കങ്ങൾ വിലയിരുത്തി
12:11 AM Feb 01, 2023 | Deepika.com