വാഴക്കുളം: കല്ലൂർക്കാട്-മണലിപ്പീടിക ഭാഗത്തെ കനാലിലെ ചോർച്ച അടച്ച് വെള്ളമൊഴുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. കേരള കോണ്ഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംവിഐപി സൂപ്രണ്ടിംഗ് എൻജിനീയർക്കാണ് നിവേദനം നൽകിയത്.
കനാലിലെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താതെയും കാടുപടലങ്ങൾ വെട്ടി നീക്കി ശുചീകരണം ചെയ്യാതെയും കനാലിൽ വെള്ളം തുറന്നുവിടുകയായിരുന്നു.
മണലിപ്പീടിക ഭാഗത്ത് കനാലിൽ അനിയന്ത്രിതമായി വെള്ളം പുറത്തേക്ക് ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കനാലിലൂടെ വെള്ളം ഒഴുകുന്നത് നിർത്തിവയ്ക്കുകയായിരുന്നു. കാർഷിക മേഖലയായ പ്രദേശത്ത് കൃഷിയിടത്തിൽ ജലസേചനത്തിന് വെള്ളമെത്തേണ്ടത് അത്യാവശ്യമാണ്. കിണറുകളിലും ഇതര ജലസ്രോതസുകളിലും വെള്ളമെത്തുന്നതിനും കനാലിനെയാണ് ആശ്രയിക്കുന്നത്. കനാലിൽ വെള്ളമൊഴുക്കേണ്ടത് അടിയന്തരാവശ്യമാണെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള കോണ്ഗ്രസ്-എം മഞ്ഞള്ളൂർ മണ്ഡലം പ്രസിഡന്റ് ഡൊമിനിക് സ്കറിയ, കല്ലൂർക്കാട് മണ്ഡലം പ്രസിഡന്റ് ജോബി ജോസ്, പഞ്ചായത്തംഗം ബാബു മനയ്ക്കപ്പറന്പൻ, സജി കളപ്പുര, ജെയിസ് കല്ലുങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
കനാലിലെ ചോർച്ച അടച്ച് വെള്ളമൊഴുക്കണം
12:10 AM Feb 01, 2023 | Deepika.com