കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളം സെൻട്രൽ കവലയിൽ ഓർത്തഡോക്സ് പള്ളിയുടെ ചാപ്പലിലേക്ക് കാർ നിയന്ത്രണംവിട്ട് ഇടിച്ചു കയറി. കാർ യാത്രക്കാരായ മൂന്നു പേർക്ക് പരിക്ക്. ചാലക്കുടി മേവെള്ളൂർ പൊതിയിൽമന പ്രശോഭ് (34), ഇയാളുടെ മാതാപിതാക്കളായ പരമേശ്വരൻ (75) സാവിത്രി (71) എന്നിവർക്കാണ് പരിക്ക്.
ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. ഇവർ കുടുബസമേതം ഏറ്റുമാനൂർ ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്നു. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവിത്രിയുടെ കൈക്ക് സാരമായ പരിക്കുണ്ട്. പരമേശ്വരന്റെ തലക്കേറ്റ പരുക്ക് ഗുരുതരമായതിനാൽ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ ചാപ്പലിന്റെ മുൻഭാഗത്തെ സംരക്ഷണഭിത്തി പൂർണമായും തകർന്നു.
കാർ നിയന്ത്രണംവിട്ട് ചാപ്പലിലേക്ക് ഇടിച്ചു കയറി
12:10 AM Feb 01, 2023 | Deepika.com