കൊച്ചി: പോലീസ് (ടെലി കമ്യൂണിക്കേഷന്‍) വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ (ടെലി കമ്യൂണിക്കേഷന്‍) (കാറ്റഗറി നമ്പര്‍ 250/2021) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചുരുക്കപ്പട്ടികയില്‍ (എറണാകുളം മേഖലയിലെ) ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും എഴ്, എട്ട്, ഒമ്പത്, 10 തീയതികളില്‍ ഫാക്ട് ടൗണ്‍ഷിപ്പ് ഹൈസ്കൂള്‍, ഉദ്യോഗമണ്ഡല്‍, ഏലൂര്‍ കളമശേരി ഗ്രൗണ്ടിലും നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പിഎസ്സിയുടെ www.keralapsc.gov.in വെബ്സൈറ്റില്‍ നിന്നും പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകേണ്ട അഡ്മിഷന് ടിക്കറ്റ്, മറ്റ് നിർദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് എത്തണം.
ബിനാലെയിലേത് കരുത്തും ഓജസുമുറ്റ സൃഷ്ടികളെന്ന് ജർമന്‍ അംബാസഡര്‍
കൊച്ചി: ലോകത്തെ തന്നെ മഹത്തായ കലാപ്രദര്‍ശനമാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് ഇന്ത്യയിലെ ജർമന്‍ അംബാസഡറും കലാചരിത്ര പണ്ഡിതനമായ ഡോ. ഫിലിപ്പ് അക്കര്മാന്. കരുത്തും ഓജസുമുറ്റ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന സൃഷ്ടികളാണ് കൊച്ചി ബിനാലെയില്‍ ദൃശ്യമാകുന്നത്.
ആന്തരികാര്‍ത്ഥങ്ങള്‍ ബോധ്യപ്പെടുത്തുന്ന, പുതിയ അവബോധമുണ്ടാക്കുന്ന, പ്രതികരിക്കുന്നവയാണ് ബിനാലെയിലെ പ്രകാശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഫിലിപ് അക്കര്‍മാനെ ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സ്വീകരിച്ചു.
പോലീസ് കോണ്‍സ്റ്റബിള്‍ കായിക ക്ഷമതാ പരീക്ഷ
12:08 AM Feb 01, 2023 | Deepika.com