വെഞ്ഞാറമൂട് : നെല്ലനാട് പഞ്ചായത്ത് മുക്കുന്നൂർ എഡിഎസ് വാർഷികം ആഘോഷിച്ചു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വാർഡിലെ മുതിർന്ന അംഗങ്ങൾ, കരോട്ടേയ്ക്കു മെഡൽ നേടിയ കുട്ടികൾ, ഐടിഐയി ൽ ഒന്നാം റാങ്കുനേടിയ വിദ്യാർഥി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, രമണി പി. നായർ, അഡ്വ. സുധീർ, വാർഡ് മെമ്പർ വിപിൻ, സിഡിഎസ് ചെയർ പേഴ്സൺ ഹസീന, വൈസ് ചെയർപേഴ്സൺ നിഷ, മറ്റുവാർഡ് മെമ്പർമാരായ മഞ്ജു, ശാന്തകുമാരി, ഹരി, ഹസീന, പ്രസാദ് എന്നിവർ സംസാരിച്ചു.
മുക്കുന്നൂർ എഡിഎസ് വാർഷികം ആഘോഷിച്ചു
11:32 PM Jan 31, 2023 | Deepika.com