നെടുമങ്ങാട്: എക്സൈസ് സർക്കിൾ ഓഫീസിന്റേയും വാളിക്കോട് റസിഡൻസ് അസോസിയേഷന്റേയും സംയു ക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിമുക്തി കാമ്പയിൻ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭ കൗൺസിലർ ഫാത്തിമ അധ്യക്ഷയായി.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സുരൂപ് സ്വാഗതം പറഞ്ഞു. വിമുക്തി മിഷൻ തിരുവനന്തപുരം ജില്ലാമാനേജർ പി.കെ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന അംഗങ്ങളെ ആദരിച്ചു.
സമാപന സമ്മേളനം നെടുമങ്ങാട് ഗവൺമെന്റ് കോളജിലെ മലയാളവിഭാഗം മേധാവി ഡോ. ചായം ധർമരാജൻ ഉദ്ഘാടനം ചെയ്തു. കവി ഹരി നീലഗിരി, ഡോ. അനിത ഹരി, എക്സൈസ് ഇൻസ്പെക്ടർ എ. നവാസ്, പ്രിവന്റീവ് ഓഫീസർ വി.അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷജീർ, നജിമുദ്ദീൻ, ശ്രീകേഷ്, രജിത, റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്് ദീപ, മനു തുടങ്ങി 200 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.
വിമുക്തി കാന്പയിൻ തുടങ്ങി
11:32 PM Jan 31, 2023 | Deepika.com