നെയ്യാറ്റിന്‍കര : വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വര്‍ണവും കൈക്കലാക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സിപിഎം കൗണ്‍സിലറെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തെങ്കിലും യുഡിഎഫിന്റെയും ബിജെപി യുടെയും പ്രതിഷേധം ശക്തമായി തുടരുന്നു.
കൗണ്‍സിലര്‍ രാജി വയ്ക്കണമെന്ന നിലപാടിലുറച്ച് യുഡിഎഫും ബിജെപിയും വ്യത്യസ്ത സമര പരിപാടികളുമായി മുന്നോട്ടു പോകുന്പോള്‍ ഈ സമരങ്ങള്‍ അനാവശ്യ ഭരണ പ്രതിസന്ധി സൃഷ്ടിക്കാനുള്ള നീക്കമാണെന്ന വാദവുമായി സിപിഎം പ്രചാരണ പരിപാടിക്കൊരുങ്ങുന്നു.
കെഎസ്യു നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന നഗരസഭ മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെഎസ്യു നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. എസ്.കെ. അരുണ്‍ അധ്യക്ഷനായി. കെഎസ്യു ജില്ലാ ബ്ലോക്ക് ഭാരവാഹികളും സംബന്ധിച്ചു.ബിജെപിയുടെ റിലേ സത്യഗ്രഹം സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
സമരം കടുപ്പിച്ച് യുഡിഎഫും ബിജെപിയും
11:32 PM Jan 31, 2023 | Deepika.com