തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണു നരേന്ദ്രമോദി സർക്കാർ നടത്തുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇതിന്റെ ഭാഗമായാണ് ഏക സിവിൽ കോഡും പൗരത്വ ഭേദഗതി ബില്ലുമെല്ലാം നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1973-ലെ ഐതിഹാസിക പണിമുടക്കിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് എകെജി ഹാളിൽ സംഘടിപ്പിച്ച സമരനേതൃ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപകമായ ആക്രമണം നടക്കുകയാണ്. മുസ്ലീം, മിഷനറി, മാർക്സിസ്റ്റ് എന്നിവ ഇന്ത്യയിൽ ഉണ്ടാകരുതെന്ന് ആർഎസ്എസും ബിജെപിയും ആഗ്രഹിക്കുന്നൂവെന്നും ഗോവിന്ദൻ പറഞ്ഞു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ എഫ്എസ്ഇടിഒ പ്രസിഡന്റ് എൻ.ടി.ശിവരാജൻ എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണു മോദി സർക്കാർ നടത്തുന്നത് : എം.വി.ഗോവിന്ദൻ
11:30 PM Jan 31, 2023 | Deepika.com