ചങ്ങനാശേരി: അസംപ്ഷന്‍ കോളജില്‍ നടന്ന എംജി സര്‍വകലാശാല നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അസംപ്ഷന്‍ കോളജ് ജേതാക്കളായി. ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ എല്ലാ ടീമുകളെയും പരാജയപ്പെടുത്തിയാണ് അസംപ്ഷന്‍ ജേതാക്കളയത്. യുസി കോളജ് ആലുവയെ 24 നെതിരേ 29 പോയിന്റുകള്‍ക്കും പാലാ അല്‍ഫോന്‍സാ കോളജിനെ 10 നെതിരേ 39 പോയിന്റുകള്‍ക്കും കുറവിലങ്ങാട് ദേവമാത കോളജിനെ അഞ്ചിനെതിരേ 57 പോയിന്റുകള്‍ക്കും പരാജയപ്പെടുത്തിയാണ് അസംപ്ഷന്‍ വിജയിച്ചത്.
യുസി കോളജ് ആലുവ രണ്ടാം സ്ഥാനവും പാലാ അല്‍ഫോന്‍സാ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷ വിഭാഗത്തില്‍ മാര്‍ത്തോമാ കോളജ് തിരുവല്ല ഒന്നാം സ്ഥാനവും യുസി കോളജ് ആലുവ രണ്ടാം സ്ഥാനവും എസ്എന്‍എം കാളജ് മാല്യങ്കര മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.അനിത ജോസ് ട്രോഫികള്‍ വിതരണം ചെയ്തു.
എംജി നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്: അസംപ്ഷന്‍ ജേതാക്കള്‍
11:25 PM Jan 31, 2023 | Deepika.com